കഥകളി മദ്ദള ആചാര്യൻ കലാമണ്ഡലം നാരായണൻ നായർ അന്തരിച്ചു

APRIL 26, 2025, 12:53 AM

എരുമപ്പെട്ടി : കഥകളി മദ്ദള ആചാര്യൻ കലാമണ്ഡലം നാരായണൻ നായർ (79) തൃശൂർ അമല ആശുപത്രിയിൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ ചില അസുഖങ്ങൾ കഴിഞ്ഞ കുറച്ചുകാലമായി അലട്ടിയിരുന്നു. കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളുടെ ആദ്യകാല ശിഷ്യരിൽ ചിട്ട വിടാതെയുള്ള ഇദ്ദേഹത്തിന്റെ വാദന ശൈലി വ്യത്യസ്തമായിരുന്നു. ഇക്കഴിഞ്ഞ കോട്ടക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവമായിരുന്നു അവസാനത്തെ അരങ്ങ്. പഠിപ്പിച്ചത് അപ്പുക്കുട്ടി പൊതുവാളും കൊണ്ടുനടന്ന് വളർത്തിയത് കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാളുമായിരുന്നെന്ന് നാരായണൻ നായർ പറയുമായിരുന്നു.

കലാമണ്ഡലം അവാർഡും സംഗീത നാടക അക്കാഡമി അവാർഡും നിരവധി കഥകളി ക്ലബുകളുടെ അവാർഡും കരസ്ഥമാക്കിയ നാരായണൻ നായർ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് അടക്കം 50ൽപരം വിദേശരാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. രണ്ട് വർഷം മുന്നേ അന്തരിച്ച ഓട്ടൻ തുള്ളൽ കലാകാരി കലാമണ്ഡലം ദേവകിയായിരുന്നു പത്‌നി.

ദീർഘകാലം ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ കലാനിലയം, കേരള കലാമണ്ഡലം എന്നീ സ്ഥാപനങ്ങളിൽ അദ്ധ്യാപകനായിരുന്നു. പത്‌നി ദേവകിയോടൊപ്പം അഹമ്മദാബാദ് ദർപ്പണയിലും തുടർന്നു സ്ഥിരതാമസമാക്കിയ നെല്ലുവായിൽ ധന്വന്തരി കലാക്ഷേത്രം വഴിയും നിരവധി ശിഷ്യരെ വാർത്തെടുത്തു. 

vachakam
vachakam
vachakam

മക്കൾ: പ്രസാദ്, പ്രസീദ. 

മരുമക്കൾ: രാജശേഖരൻ നെല്ലുവായ്, കലാമണ്ഡലം സംഗീത. 

ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം സംസ്‌കാരം നടത്തി. എരുമപ്പെട്ടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിന് സമീപം സർവകക്ഷി അനുസ്മരണയോഗം സംഘടിപ്പിച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam