ഷിക്കാഗോ: പാസ്റ്റർ എം.വി. ജോർജ് (കുഞ്ഞുമോൻ 78) ഷിക്കാഗോയിൽ നിര്യാതനായി. പത്തനംതിട്ട കടമ്പനിട്ട സ്വദേശിയായ അദ്ദേഹം മുളന്തറ കുടുംബാംഗമാണ്.
ജെസ്സി ജോർജ് ആണ് ഭാര്യ. ആദ്യ ഭാര്യ തങ്കമ്മ ജോർജ് നേരത്തെ മരിച്ചു പോയിരുന്നു.
അര നൂറ്റാണ്ടു മുൻപ് അമേരിക്കയിൽ എത്തിയ പരേതൻ ദീർഘകാലം ബാങ്ക് ഓഫ് അമേരിക്കയുടെ ഉദ്യോഗസ്ഥൻ ആയിരുന്നു. പരേതരായ കെ.വി. വർഗീസ് മറിയാമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ.
പരേതനായ മുളന്തറ എബ്രഹാം, സാമുവൽ മുളന്തറ, ജോൺ മുളന്തറ, മറിയാമ്മ വർഗീസ് എന്നിവരാണ് സഹോദരങ്ങൾ.
വിവിധ ഓൺലൈൻ പ്രയർ ഗ്രൂപ്പുകളിലെ സജീവസാന്നിധ്യമായിരുന്ന പാസ്റ്റർ എം.വി. ജോർജിന്റെ മൃതുദേഹം ജൂലൈ 28 ഞായറാഴ്ച വൈകിട്ടു 4 മണി മുതൽ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിനായി വെക്കും.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് അവിടെ നടക്കുന്ന ശുശ്രൂഷകളെ തുടർന്ന് ഉച്ചയോടെ മേരി ഹിൽസമിത്തേരിയിൽ സംസ്കരിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
'എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നു, ക്രൈസ്തവ സഭകൾ ബിജെപിക്ക് തിരികെ ഒന്നും നൽകുന്നില്ല'; ടി.പി.
'വോട്ടു ചെയ്യൂ, പുട്ടടിക്കൂ'; നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇങ്ങനെ