ചെങ്ങന്നൂർ: ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ ഇന്ന് (ചൊവാഴ്ച) പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസ് (41) നിര്യാതയായി. നാസിക്കിൽ നിന്നും സൂററ്റിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.
പാണ്ടനാട് മേടയിൽ ടൈറ്റസിന്റെയും പരേതയായ പൊന്നമ്മയുടെയും മകളാണ് ബിൻസി. ഭർത്താവ് റോബിൻ പള്ളിപ്പാട് സ്വദേശിയാണ്. ഏക മകനൊപ്പം നാസിക്കിലായിരുന്നു ബിൻസിയും കുടുംബവും താമസിച്ചിരുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന ബിൻസൺ ഏക സഹോദരനാണ്.
നാസിക്കിലെ സ്വകാര്യ നേഴ്സിംഗ് കോളേജിലെ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിൻസി. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലവിൽ മാണ്ഡവി ഗവൺമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ ഔദ്യോഗിക ശുശ്രൂഷകളോടെ സംസ്കാരം നടക്കും.
സംസ്കാര സമയം പിന്നീട് അറിയിക്കുന്നതാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് അനുമതി നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ വോട്ട് രേഖപ്പെടുത്തി
മണ്ഡലത്തിൽ ബിജെപി മികച്ച വിജയം നേടും, വോട്ടർമാർ തന്നെ പൂർണ്ണമായി സ്വീകരിക്കും; ആത്മവിശ്വാസം
“ഒരു തരം, രണ്ടു തരം, മൂന്ന് തരം യുഡിഎഫ് ഭരണം ഉറപ്പായി”; യുഡിഎഫിന്
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ