തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനവും തെറിച്ചേക്കും. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണു പാർട്ടിയുടെ ഇപ്പോഴത്തെ നിലപാട്.
എന്നാൽ ഓരോ ദിവസം കഴിയുംതോറും രാഹുലിനെതിരെ പുതിയ പുതിയ തെളിവുകൾ വരുന്നതോടെ പാർട്ടിയും പ്രതിരോധത്തിലാകുകയാണ്. ഇപ്പോഴത്തെ സ്ഥിതി വഷളായാൽ കോൺഗ്രസ് നേതൃത്വം രാഹുലിന്റെ രാജി ആവശ്യപ്പെട്ടേക്കും,
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചെങ്കിലും എംഎൽഎ സ്ഥാനം രാജി വെക്കും വരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി അടക്കമുള്ള സംഘടനകളുടെ തീരുമാനം. രാഹുലിന്റേതായി പുറത്തു വന്നുകൊണ്ടിരിക്കുന്ന ചാറ്റുകളും സംഭാഷണങ്ങളും നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കം പല നേതാക്കളും കടുത്ത രോഷത്തിലാണ്. അവസരങ്ങൾ നൽകിയ പാർട്ടിയോടും സമൂഹത്തോടും ഉത്തരവാദിത്തം പുലർത്തുന്നതിൽ രാഹുൽ പരാജയപ്പെട്ടെന്ന നിഗമനത്തിലാണ് നേതൃത്വം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്