തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നണി വിപുലീകരണ ചർച്ചകൾ സജീവമാക്കാൻ യുഡിഎഫ്. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തല ആർജെഡി നേതാവ് എം വി ശ്രേയാംസ് കുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി.
കോഴിക്കോടാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആർജെഡി നേതാവ് എം വി ശ്രേയാംസ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്
എൽഡിഎഫിൽ അസംതൃപ്തരായ പാർട്ടികളെ യുഡിഎഫിലേക്ക് എത്തിക്കാനാണ് നീക്കം. കേരള കോൺഗ്രസ് എം, ആർജെഡി അടക്കമുള്ള കക്ഷികളെയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
എന്നാൽ ശ്രേയാംസ് കുമാറുമായി നടത്തിയത് തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്