കോൺഗ്രസിനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി രംഗത്ത്. രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് കോണ്‍ഗ്രസുകാര്‍ക്ക് നല്ലതെന്നാണ് അനില്‍ ആന്റണിയുടെ പരിഹാസം. താൻ പാർട്ടി വിട്ടത് കോൺഗ്രസിന്റെ രാജ്യവിരുദ്ധ നിലപാടുകൾ കൊണ്ടാണെന്നും കോൺഗ്രസ് പാകിസ്താനിൽ യൂണിറ്റ് തുടങ്ങുന്നതാണ് നല്ലതെന്നുമാണ് അനിൽ ആന്റണി വ്യക്തമാക്കിയത്. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് ആന്റണി.
അതേസമയം ആന്റോ ആന്റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ വോട്ട് തേടാന്‍ എ കെ ആന്റണി വരില്ലെന്നാണ് കരുതുന്നത് എന്നും നരേന്ദ്ര മോദി പ്രചാരണത്തിന് വന്നിടത്ത് ഇനി ആര് വന്നിട്ടും കാര്യമില്ല എന്നും അനിൽ ആന്റണി പറഞ്ഞു.
എന്നാൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുമോ എന്ന ചോദ്യത്തോട് നേരത്തെ ആരോഗ്യസ്ഥിതി അനുസരിച്ച് കോണ്‍ഗ്രസ് തീരുമാനിക്കുന്നിടത്ത് പ്രചരണത്തിനെത്തുമെന്ന് എ കെ ആന്റണി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ