കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 10,000 സീറ്റുകള്‍
ലക്ഷ്യമിട്ട് ബിജെപി മാര്‍ഗരേഖ. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ
നേതൃത്വത്തില്‍ തയ്യാറാക്കിയ 'ടാര്‍ഗറ്റ് പ്ലാന്‍', ജില്ലാതലത്തില്‍
അദ്ദേഹം പങ്കെടുക്കുന്ന വികസിത കേരളം കണ്‍വെന്‍ഷനുകളില്‍ അവതരിപ്പിക്കും.
പവര്‍ പോയിന്റ് പ്രസന്റേഷനും ലഘു വീഡിയോകളുമൊക്കെ ഉള്‍പ്പെടുത്തിയാണ്
അവതരണം.
എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ കുറ്റംപറയുന്ന നെഗറ്റീവ്
രാഷ്ട്രീയത്തിന് പകരം വികസനത്തിന്റെ പോസിറ്റീവ് രാഷ്ട്രീയം പറയണമെന്നാണ്
കീഴ്ഘടകങ്ങളോട് പറഞ്ഞിരിക്കുന്നത്. 21,865 തദ്ദേശ വാര്‍ഡുകളില്‍ കഴിഞ്ഞ തവണ
1,600 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.
തിങ്കളാഴ്ച തൃശൂരില്‍
നടന്ന ആദ്യ യോഗത്തില്‍ എം.ടി. രമേശ്, എസ്. സുരേഷ് എന്നിവരാണ് 150 ദിവസത്തെ
പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചത്. പഞ്ചായത്ത് ഭാരവാഹികള്‍ മുതല്‍
മുകളിലേക്കുള്ളവര്‍ പങ്കെടുക്കുന്ന യോഗങ്ങളിലെ ഉച്ചഭാഷിണി ശബ്ദം ഹാളിന്
പുറത്ത് കേള്‍ക്കരുതെന്നു പറഞ്ഞിരുന്നു.
വോട്ടര്‍ പട്ടിക പരിശോധന,
ബിഎല്‍എ മാരെ തീരുമാനിക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍,
വികസിത വാര്‍ഡ് പ്രചാരണം, ഫണ്ട് ശേഖരണം, പദയാത്ര എന്നിങ്ങനെ തീയതി
നിശ്ചയിച്ചാണ് ടാര്‍ഗറ്റ് അവതരിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ ക്ഷേമ വികസന
പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ജൂലൈയില്‍ വാര്‍ഡുതലത്തില്‍
സര്‍വേ നടത്തും. ഇതിനാവശ്യമായ ചോദ്യാവലി ഉള്‍പ്പെടുത്തി മൊബൈല്‍ ആപ്പ്,
സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നല്‍കും.
തൃശ്ശൂര്‍ ലോക്സഭാ
മണ്ഡലത്തില്‍ നടത്തിയ മാതൃകയിലാണ് 150 ദിവസ പ്രവര്‍ത്തനങ്ങള്‍
നിശ്ചയിച്ചിരിക്കുന്നത്. ഓരോ പ്രവര്‍ത്തനവും നിശ്ചയിച്ച സമയത്ത് തന്നെ
നടത്തിയെന്ന റിപ്പോര്‍ട്ട്, ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന പ്രസിഡന്റിന്
നല്‍കണം. വാര്‍ഡുതലത്തില്‍ ഇന്‍ ചാര്‍ജ്, ഡെപ്യൂട്ടി ഇന്‍ ചാര്‍ജ്, മൂന്ന്
വികസിത കേരളം വൊളന്റിയര്‍മാര്‍ എന്നിവരെ നിയോഗിക്കാന്‍
നിര്‍ദേശിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ സ്ത്രീയും ഒരാള്‍ പട്ടികജാതി
വിഭാഗക്കാരനുമായിരിക്കണം.
കേരളത്തിലെ പാര്‍ട്ടി അധ്യക്ഷനായി
നിയോഗിക്കും മുന്‍പ് രാജീവ് ചന്ദ്രശേഖറിന് 'മിഷന്‍ 2026' എന്ന പേരില്‍
കേന്ദ്ര നേതൃത്വം ടാര്‍ഗറ്റ് നല്‍കിയിരുന്നു. ഇതിനെ മിഷന്‍ 2025 എന്ന
നിലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനായി രാജീവ് താഴേക്ക് നല്‍കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്