തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപിയുടെ പ്രകടനത്തെ അംഗീകരിക്കുന്നുവെന്ന് ശശി തരൂര്‍ എംപി. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ ശ്രദ്ധേയമായ മാറ്റത്തെ അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബിജെപിയുടേതെന്നും ശശി തരൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
45 വര്‍ഷത്തെ എല്‍ഡിഎഫ് ദുര്‍ഭരണത്തില്‍ നിന്ന് ഒരു മാറ്റത്തിനായി താന്‍ പ്രചാരണം നടത്തി. പക്ഷേ വ്യക്തമായ ഭരണമാറ്റം ആഗ്രഹിച്ച ജനം മറ്റൊരു പാര്‍ട്ടിക്കാണ് അതിന്റെ പ്രിഫലം നല്‍കിയതെന്നും അദ്ദേഹം കുറിച്ചു. അതാണ് ജനാധിപത്യത്തിന്റെ ഭംഗിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിധിയെ ബഹുമാനിക്കണം. അത് യുഡിഎഫിനു മൊത്തത്തില്‍ ലഭിച്ച വിജയത്തിലായാലും തന്റെ മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ച വിജയത്തിലായാലും അങ്ങനെയായിരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
