തിരുവനന്തപുരം: കത്തോലിക്കാ സഭ നേതൃത്വം കെപിസിസി അധ്യക്ഷ പദവിയിലേക്ക് പേരുകൾ നിർദേശിച്ചുവെന്ന് റിപ്പോർട്ടുകൾ.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കോൺഗ്രസിൽ നിന്നുള്ള മറ്റു മുതിർന്ന നേതാക്കൾ എന്നിവരെ കണ്ടാണ് ബിഷപ്പുമാർ നിലപാട് അറിയിച്ചത്.
ക്രൈസ്തവ സഭാ വിശ്വാസികളെ വിശ്വാസത്തിലെടുക്കണമെന്ന അഭിപ്രായം കോൺഗ്രസിൽ ഉയരുന്നതിനിടെയാണ് സഭാ നേതൃത്വവുമായി ആശയവിനിമയം നടന്നത്.
പത്തനംതിട്ടയിൽ നിന്നുള്ള എംപി ആന്റോ ആന്റണി, പേരാവൂർ എംഎൽഎ സണ്ണി ജോസഫ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. സഭാ താൽപര്യം ഹൈക്കമാൻഡിനെ അറിയിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്റെ പേര് ഉയർന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് തോമസ് തറയിൽ, തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അടക്കമുള്ളവരാണ് കെ സി വേണുഗോപാലിനെ കണ്ട് പേര് നിർദേശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്