കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നില്‍ നിര്‍ത്തി ഇത്തവണ കോട്ടയം പിടിക്കാനുള്ള എല്‍ഡിഎഫ് നീക്കങ്ങള്‍ പാളി. ഇടുക്കിയിലും നേട്ടമുണ്ടായില്ല. രണ്ടിടത്തും കഴിഞ്ഞതവണത്തെ തിളക്കം നഷ്ടപ്പെട്ടതോടെ വലിയ അവകാശ വാദങ്ങളും പാര്‍ട്ടിക്ക് ഉന്നയിക്കാനാകില്ല. പാലാ നഗരസഭയില്‍ കടുത്ത എതിരാളിയായ ബിനു പുളിക്കകണ്ടവും സഹോദരനും മകളും നേടിയ വിജയം പാര്‍ട്ടിക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. മാത്രമല്ല പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണിയുടെ സ്വന്തം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയും ചെയ്തു.
കോട്ടയം ജില്ലയിലെ 88 വാര്‍ഡുകളില്‍ നാല്പതും കേരള കോണ്‍ഗ്രസിനാണ് സിപിഎം നല്‍കിയത്. 48 സീറ്റുകള്‍ കൂടുതലും നല്കി. പരമ്പരാഗത കേരള കോണ്‍ഗ്രസ് (എം) മേഖലകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാതെ ഇടത് സ്വതന്ത്രരെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ നിരാശയായിരുന്നു ഫലം. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ അഞ്ച് ഡിവിഷനുകളില്‍ കേരള കോണ്‍ഗ്രസ്(എം) വിജയിച്ചിരുന്നു. അത് ഇത്തവണ നാലായി.
ജില്ലാ പഞ്ചായത്തില്‍ ഒരു ഡിവിഷന് കുറഞ്ഞെങ്കിലും പാലായില്‍ ഉള്‍പ്പെടെ കഴിഞ്ഞതവണത്തെ സീറ്റുകള്‍ നിലനിര്‍ത്തിയെന്നും കിഴക്കന്‍മേഖലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ നേടിയെന്നും ചൂണ്ടിക്കാട്ടുന്നു. യുഡിഎഫില്‍ പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ നാലു ഡിവിഷനുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണ രണ്ടിടത്തായിരുന്നു വിജയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
