പാലക്കാട്: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും. രാഹുല്‍ രാജിവെക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി വി.കെ ശ്രീകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് വികെ ശ്രീകൃഷ്ണന്റെ അഭിപ്രായം.
മറ്റ് പ്രസ്ഥാനങ്ങള്‍ക്ക് മാതൃക ആകാന്‍ കോണ്‍ഗ്രസിന് കഴിയണം. കോണ്‍ഗ്രസിന്റെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ രാഹുലിലൂടെ സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നു. എംഎല്‍എ സ്ഥാനം രാജിവെച്ച് അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരുന്ന രാഹുലാണ് കോണ്‍ഗ്രസിനും ഈ രാജ്യത്തിനും ആവശ്യമെന്നും വികെ ശ്രീകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അതേസമയം, പാലക്കാട് നഗരത്തില്‍ രാഹുലിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതീകാത്മകമായി രാഹുലിനെ ബിജെപി വനിതാ പ്രവര്‍ത്തകര്‍ ചങ്ങലയ്ക്കിട്ട് വലിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതിനിടെ, വിവാദങ്ങള്‍ക്കിടെ ട്രോള്‍ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും രം?ഗത്തെത്തി. പുതുതലമുറ കോണ്‍ഗ്രസ് നേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതിനെ അജയ് തറയില്‍ വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനത്തിന്റെ പേരില്‍ അജയ് തറയില്‍ സൈബര്‍ ആക്രമണത്തിന് വിധേയനായിരുന്നു.
അതേസമയം, രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമാണുള്ളത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്തിലും രാജി ആവശ്യം ശക്തമാകുമ്പോള്‍ കോണ്‍ഗ്രസില്‍ പ്രശ്‌നം രൂക്ഷമാകുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റു ചില നേതാക്കളും രാഹുലിന്റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എം എല്‍ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവയ്ക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്