തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായതോടെ ഖേദപ്രകടനവുമായി സിപിഐ നേതാക്കൾ രംഗത്ത്.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻറെ നടപടികളിലും നിലപാടുകളിലും കടുത്ത അതൃപ്തിയാണ് സംസ്ഥാന നേതാക്കളുടെ സംഭാഷണത്തിലുണ്ടായിരുന്നത്.
സംസ്ഥാന നിർവ്വാഹക സമിതി അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനുമാണ് വിമർശനം ഉന്നയിച്ചത്.
ശബ്ദരേഖ വിവാദമായതോടെ കമല സദാനന്ദനും കെഎം ദിനാകരനും ബിനോയ് വിശ്വത്തോട് ഖേദം പ്രകടിപ്പിച്ചു.വിവാദത്തോട് ബിനോയ് വിശ്വം പ്രതികരിച്ചിട്ടില്ല
പറവൂർ മേഖലയിലെ വിഭാഗീയതയുടെ ബാക്കി എന്ന നിലയിൽ പുറത്ത് വന്ന ശബ്ദരേഖ സംസ്ഥാന നേതൃത്വം കാണുന്നതും വളരെ ഗൗരവത്തോടെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും