ആലപ്പുഴ: പാർട്ടിയിൽ അസാധാരണ മികവുള്ള യുവനേതാക്കൾ ഇല്ലെന്ന വിമർശനവുമായി സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ.
"പാർട്ടിയിലും സർക്കാരിലും യുവനേതാക്കളുടെ പ്രകടനം ശരാശരി മാത്രം. ശരാശരിക്ക് മുകളിൽ മികച്ച പ്രകടനമുള്ള ഒരു യുവനേതാവും പാർട്ടിയിലും സർക്കാരിലുമില്ല.
യുവാക്കൾ നേതൃനിരയിലേക്ക് വരുന്നത് പ്രോത്സാഹിപ്പിക്കാനാണെങ്കിൽ പാർട്ടിയിൽ എല്ലായ്പ്പോഴും യുവാക്കൾക്ക് പരിഗണന നൽകിയിരുന്നു. ഇപ്പോഴത്തെ 75 വയസ് എന്ന പ്രായപരിധി സ്ഥിരമായ ഒന്നല്ല, എപ്പോൾ വേണമെങ്കിലും അതിൽ മാറ്റം വരാം", ജി. സുധാകരൻ പറഞ്ഞു.
ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ജി. സുധാകരൻ തുറന്നടിച്ചത്. സിപിഐഎം വിടുമെന്ന പ്രചരണങ്ങളേയും സുധാകരൻ തള്ളിക്കളഞ്ഞു.
ദേശീയ സംസ്ഥാന തലത്തിൽ വിവിധ പാർട്ടികളിൽ നിന്ന് ക്ഷണമുണ്ടായിരുന്നു. പക്ഷേ സ്കൂൾ കാലം മുതൽ കമ്മ്യൂണിസ്റ്റാണെന്നും ഇനിയുള്ള കാലവും കമ്മ്യൂണിസ്റ്റായി തുടരുമെന്നും സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്