ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം. മണിയെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം നീക്കം. മണ്ഡലത്തിൽ പാർട്ടിക്കുള്ള മേൽക്കൈ നിലനിർത്താൻ മണി തന്നെ മത്സരിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
രണ്ട് ടേം പൂർത്തിയാക്കിയവർ മാറിനിൽക്കണമെന്ന പാർട്ടിയുടെ പൊതുനിർദ്ദേശത്തിൽ മണിക്ക് ഇളവ് നൽകണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടും.
തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിയാണ് മണിയെ വീണ്ടും ഇറക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്.
മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ അഞ്ചെണ്ണം യുഡിഎഫ് പിടിച്ചെടുത്തത് ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. മണി സ്ഥാനാർത്ഥിയാകുന്നത് ഉടുമ്പൻചോലയ്ക്ക് പുറമെ ഇടുക്കിയിലെ മറ്റ് മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ