പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് ഭീഷണി ഉയർത്തി വിമതർ. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ സംഘടന രൂപീകരിക്കാൻ നീക്കമെന്ന് റിപ്പോർട്ട്.
പാലക്കാട് കേന്ദ്രീകരിച്ചാണ് ആദ്യഘട്ട നീക്കങ്ങൾ നടക്കുന്നത്. പുതിയ പാർട്ടിയിൽ പി.കെ. ശശിയെ ഉൾപ്പെടുത്താനുള്ള ചരടുവലികളും നടക്കുന്നുണ്ടെന്നാണ് സൂചന.
പാലക്കാട് ജില്ലയിൽ വിമത കൺവെൻഷൻ വിളിച്ചുചേർക്കാനാണ് തീരുമാനം. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഐഎം വിമതരുടേതാണ് സംയുക്ത നീക്കം.അതേസമയം, സിപിഐഎം നേതാവ് പി.കെ. ശശിയെ ഒറ്റപ്പാലത്ത് സ്ഥാനാർഥിയാക്കാൻ കോൺഗ്രസും നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കോൺഗ്രസ് എംപിയുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ച പൂർത്തിയായി. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. പി.കെ. ശശിയുടെ നാടായതിനാൽ തന്നെ ഒറ്റപ്പാലത്ത് ശശിക്ക് ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ
കേരളം ബൂത്തിലേക്ക്: ഹാട്രിക് മോഹവുമായി ഇടതുപക്ഷം; അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; വിധി നിർണ്ണയിക്കാൻ
പാലക്കാട് 2026: 'വോട്ടിന് പണം'; ശോഭയും ബി.ജെ.പിയും വെട്ടിലാകുമ്പോൾ!