തിരുവനന്തപുരം : സിപിഎം നേതൃത്വത്തിന് പലപ്പോഴും തലവേദന സമ്മാനിക്കുന്നവരാണ് എസ്എഫ്ഐയിലെ കുട്ടിനേതാക്കൾ. ഇതിനൊരു നിയന്ത്രണം കൊണ്ടുവരാനാണ് സിപിഎമ്മിന്റെ തീരുമാനം.
ഇക്കഴിഞ്ഞ സമ്മേളന കാലയളവിൽ പാർട്ടിക്കും സർക്കാരിനും എസ്എഫ്ഐയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിരന്തരം തലവേദന സൃഷ്ടിച്ചതിനെത്തുടർന്നാണു തീരുമാനം.
അതിന്റെ ഭാഗമായി ഓരോ കോളജിന്റെയും ചുമതല ഓരോ ജില്ലാ കമ്മിറ്റി അംഗത്തെ ഏൽപിക്കാൻ പാർട്ടി തീരുമാനിച്ചു. വിദ്യാർഥിരംഗത്തെ അനഭിലഷണീയ പ്രവണതകൾക്കെതിരെ ജാഗ്രതയോടെ ഇടപെടാൻ എല്ലാ പാർട്ടിഘടകങ്ങളോടും നിഷ്കർഷിച്ചു. കോളജുകളിലെ പാർട്ടിതല നിരീക്ഷണം കടുപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എസ്എഫ്ഐയുടെ ഭാഗമാകുന്നവർക്കു രാഷ്ട്രീയ വിദ്യാഭ്യാസം നൽകും. ലോക്കൽ കമ്മിറ്റികൾ രൂപീകരിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തും. എസ്എഫ്ഐ സംസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിക്കാനായി കൂടുതൽ പേരെ നിയോഗിക്കാനും തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനനാണ് സംഘടനയുടെ പാർട്ടിച്ചുമതല. എല്ലാ കോളജുകളിലും സർവകലാശാലാ ക്യാംപസുകളിലും പാർട്ടിയുടെ അനുഭാവി ഗ്രൂപ്പുകൾ രൂപീകരിക്കാനും നടപടിയെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്