എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ മാറേണ്ട കാര്യമില്ലെന്ന് ദിപാ ദാസ് മുന്‍ഷി 

AUGUST 23, 2025, 2:21 AM

 തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി.    എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ മാറേണ്ട കാര്യമില്ല. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. 

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു.

എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

vachakam
vachakam
vachakam

പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടി കാണണമെന്നും ദീപാ ദാസ് മുന്‍ഷി.   പാര്‍ട്ടി അന്വേഷണം ഇല്ല. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പരാതി ഇല്ലാത്തതിനാല്‍ പാര്‍ട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam