ഭരണകക്ഷിയെ വെല്ലുവിളിക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ ശ്രമം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

AUGUST 18, 2025, 10:28 AM

ന്യൂഡെല്‍ഹി: ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. ഞായറാഴ്ച കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മറുപടിയായാണ് കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ടിഎംസി, ശിവസേന (യുബിടി), ഡിഎംകെ, എന്‍സിപി (എസ്‌സിപി), ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, ജെഎംഎം, സിപിഐ, സിപിഐ(എം), സിപിഐ(എംഎല്‍), മുസ്ലീം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. 

ഞായറാഴ്ച നടന്ന പത്രസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 'കടുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു' എന്ന് പ്രസ്താവനയില്‍ പാര്‍ട്ടികള്‍ ആരോപിച്ചു. 'മഹാദേവപുരയില്‍ കണ്ടെത്തിയ വോട്ടര്‍ തട്ടിപ്പിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ സിഇസി വ്യക്തത നല്‍കുകയോ അഭിപ്രായം പറയുകയോ ചെയ്തില്ല. എന്തുകൊണ്ട് അന്വേഷണമില്ല എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സിഇസി വിസമ്മതിച്ചു,' പ്രസ്താവനയില്‍ പറയുന്നു. 

ഭരണകക്ഷിയെ വെല്ലുവിളിക്കുന്നവരെ ഭീഷണിപ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. 'രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ ഇസിഐ പൂര്‍ണ്ണമായും പരാജയപ്പെട്ടു. സമനില ഉറപ്പാക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരല്ല ഇസിഐയെ നയിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു,' പ്രസ്താവനയില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam