ന്യൂഡെല്‍ഹി: കള്ളപ്പണ കേസില്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 2008 ല്‍ ഗുരുഗ്രാമിലെ ഷിക്കോപൂരിലെ 3.53 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടിലാണ് കുറ്റപത്രം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഈ കേസില്‍ ഏപ്രിലില്‍ മൂന്ന് ദിവസം റോബര്‍ട്ട് വദ്രയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഷിക്കോപൂരില്‍ 7.5 കോടി രൂപ വിലമതിക്കുന്ന ഭൂമി വാങ്ങുമ്പോള്‍ വാദ്രയുടെ രണ്ട് സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ മാത്രമാണുണ്ടായിരുന്നതെന്ന് ഇഡി പറയുന്നു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വികസിപ്പിക്കുന്നതിന് വദ്രയുടെ സ്ഥാപനം അപേക്ഷിക്കുകയും അന്നത്തെ ഹരിയാന സര്‍ക്കാര്‍ നാല് ദിവസത്തിനുള്ളില്‍ ലൈസന്‍സ് അംഗീകരിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്