തമിഴ്നാട് എൻഡിഎയിൽ പൊട്ടിത്തെറി; പനീർസെൽവം വിഭാഗം മുന്നണി വിട്ടു

JULY 31, 2025, 9:24 AM

ന്യൂഡൽഹി: മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർസെൽവം നയിക്കുന്ന എഐഎഡിഎംകെ കേഡർ റൈറ്റ്സ് റിട്രീവൽ കമ്മിറ്റി’ എൻഡിഎ വിട്ടു.

പനീർസെൽവവും മറ്റ് പാനൽ അംഗങ്ങളും നടത്തിയ പത്രസമ്മേളനത്തിലാണ് മുന്നണി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. തന്റെ പൊതു അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനീർസെൽവം ഉടൻ തന്നെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും.

മാറുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് ഭാവിയിലെ രാഷ്ട്രീയ സഖ്യങ്ങളെക്കുറിച്ച് പാർട്ടി തീരുമാനിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

vachakam
vachakam
vachakam

നേരത്തെ ഇപിഎസ് നയിക്കുന്ന എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം എൻഡിഎയിൽ എത്തിയതോടെ ഒപിഎസ് മുന്നണി വിട്ടേക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. 

ഡിഎംകെ നയിക്കുന്ന തമിഴ്നാട്ടിലെ ഇന്ത്യാ സഖ്യത്തിലേക്കോ വിജയ് രൂപീകരിക്കാനിരിക്കുന്ന സഖ്യത്തിലേക്കോ ഒപിഎസ് എത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. 2024 പൊതുതിരഞ്ഞെടുപ്പിൽ രാമനാഥപുരം മണ്ഡലത്തിലെ എൻഡിഎ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു പനീർസെൽവം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam