കർണാടക: കർണ്ണാടകയിലെ ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് ആരോപിച്ച കർണാടകയിലെ സഹകരണ വകുപ്പ് മന്ത്രി കെ.എൻ.രാജണ്ണയുടെ രാജി ചോദിച്ചു വാങ്ങി കോൺഗ്രസ് നേതൃത്വം.
വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അവ നമ്മുടെ കൺമുന്നിൽ നടന്നതാണെന്നും വേണ്ട രീതിയിൽ നിരീക്ഷിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കർണാടകയിലെ വോട്ടർപട്ടിക ഉയർത്തിക്കാട്ടി ദേശീയതലത്തിൽ നിർണായക രാഷ്ട്രീയ നീക്കം ഉയർത്തുന്നതിനിടെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സംസ്ഥാനത്തെ മന്ത്രിസഭാംഗം രംഗത്തെത്തിയത്.
കോൺഗ്രസ് അധികാരത്തിലിരിക്കെയാണ് വോട്ടർ പട്ടിക തയ്യാറാക്കിയത്. എന്നാൽ കരട് ഘട്ടത്തിൽ എതിർപ്പ് ഉന്നയിച്ചില്ലെന്നും രാജണ്ണ പറഞ്ഞിരുന്നു.
കെ. എൻ. രാജണ്ണയുടെ പരാമർശത്തിന് എതിരെ കോൺഗ്രസിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. മന്ത്രിയുടെ രാജിവേണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി നടപടി ആവശ്യപ്പെട്ടതോടെയാണ് മന്ത്രി രാജിവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്