ദില്ലി: നിയമസഭയിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരുടെ അഭിപ്രായം നേരത്തെയും തേടിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഇത്തവണയും എംപിമാരുമായുള്ള കൂടിക്കാഴ്ചയെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.
തനിക്ക് പാർലമെന്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ നേരത്തെ കൂടിക്കാഴ്ച നടന്നില്ല. ഇന്ന് 11 മണിക്ക് ആണ് മധുസൂദൻ മിസ്രിയുമായുള്ള കൂടിക്കാഴ്ചയെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ദില്ലിയിൽ പറഞ്ഞു.
നിയമസഭയിൽ മത്സരിക്കാണോ എന്ന് പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. താൻ അങ്ങനെ ഒരു ആവശ്യം മുന്നോട്ട് വച്ചിട്ടില്ല. വ്യക്തിപരമായി മത്സരിക്കാൻ താല്പര്യം ഇല്ല.
എംപിമാർ മത്സരിക്കണോ എന്നതിൽ തീരുമാനം ആയിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ