തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
സ്വന്തമായി വീടോ വസ്തുവോ ഇല്ല എന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ പറയുന്നു. കയ്യിലുള്ളത് 1000 രൂപ. എഫ്ഡി അക്കൗണ്ടിൽ ശമ്പളം വന്ന വകയിൽ 10,44,274 രൂപയുണ്ട്. 12 ലക്ഷം രൂപയുടെ കാര് സ്വന്തം. കയ്യിലുള്ള 6 ഗ്രാമിന്റെ മോതിരത്തിന് 40,452 രൂപയാണ് വില. 1,18,865 രൂപയുടെ ആരോഗ്യ ഇൻഷുറസ് പോളിസിയുണ്ട്.
തിരുവനന്തപുരം കലക്ടറേറ്റിൽ നൽകിയ നാമനിർദേശ പത്രികയിലാണു സ്വത്തുവിവരങ്ങളുള്ളത്. 83,437 രൂപ ലോൺ അടയ്ക്കാൻ ബാക്കിയുണ്ട്. ഇതെല്ലാം ചേർത്ത് 24,04,591 രൂപയുടെ സ്വത്താണുള്ളത്.
ഭാര്യയുടെ കൈവശം 3000 രൂപയുണ്ട്. 3 ബാങ്ക് അക്കൗണ്ടുകളിലായി 20,27,136 രൂപയുണ്ട്. 4,47,467 രൂപയാണു സ്ഥിര നിക്ഷേപം.ലോൺ എടുത്ത തുകയും കൂടി ചേർന്നതാണ് ബാങ്കിലുള്ള പണം.
15.41 ലക്ഷം രൂപ വിലയുള്ള കാർ സ്വന്തം. 164 ഗ്രാം സ്വർണവും ചേർത്ത് 46,76,824 രൂപയുടെ സ്വത്തുണ്ട്. 47,75,000 രൂപ മതിപ്പു വിലയുള്ള വസ്തുവുമുണ്ട്. 10 ലക്ഷം രൂപയുടെ ലോണുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ