കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ എം മുകേഷിന് ഇത്തവണ സീറ്റില്ല. കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും മുകേഷാണ് എംഎൽഎ.
മുകേഷിനെതിരെ ഉയർന്ന തുടർച്ചയായ വിവാദങ്ങളും ലൈംഗികാരോപണങ്ങളും തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ സീറ്റ് നൽകാത്തതെന്നാണ് വിവരം.
മുകേഷിന് പകരം കൊല്ലത്ത് എസ് ജയമോഹനെ മത്സരിപ്പിക്കാനാണ് നീക്കം. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് ധാരണയായത്.
ജില്ലയിൽ മൂന്ന് സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റിൽ തീരുമാനമായി.
കൊട്ടാരക്കരയിൽ നിലവിലെ ധനമന്ത്രി കൂടിയായ കെ എൻ ബാലഗോപാൽ മത്സരിക്കും. ഇരവിപുരത്ത് എം നൗഷാദ്, ചവറയിൽ ഡോ. സുജിത് വിജയൻ പിള്ള, കുണ്ടറയിൽ എസ് എൽ സജികുമാർ എന്നിവരെ മത്സരിപ്പിക്കും. നിലവിൽ രണ്ട് ടേം പൂർത്തിയാക്കിയ നൗഷാദിന് ഒരവസരം കൂടി നൽകാനാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ