മൊയ്ത്ര നന്ദിയില്ലാത്തവള്‍; പിന്തുണച്ചതിന് രാജ്യത്തോട് മാപ്പെന്ന് കല്യാണ്‍ ബാനര്‍ജി, തൃണമൂല്‍ കലഹം തുടരുന്നു

AUGUST 5, 2025, 11:35 AM

ന്യൂഡെല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ്സ് ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച മുതിര്‍ന്ന എംപി കല്യാണ്‍ ബാനര്‍ജി പാര്‍ട്ടി സഹപ്രവര്‍ത്തകയും എംപിയുമായ മഹുവ മൊയ്ത്രയ്‌ക്കെതിരെ പുതിയ ആക്രമണം അഴിച്ചുവിട്ടു. അടിസ്ഥാനപരമായി നന്ദിയില്ലാത്തയാളാണ് മഹുവ മൊയ്ത്രയെന്നും ദുര്‍ഘട സമയങ്ങളില്‍ മഹുവയെ സംരക്ഷിച്ചതിന് രാജ്യത്തോട് മാപ്പ് ചോദിക്കുന്നെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

'2023ല്‍, പാര്‍ലമെന്റില്‍് മൊയ്ത്രയ്‌ക്കെതിരെ നീക്കമുണ്ടായപ്പോള്‍ ഞാന്‍ ഒപ്പം നിന്നു.ഇന്ന്, എന്നെ സ്ത്രീവിരുദ്ധനെന്ന് വിളിച്ച് ആ പിന്തുണ അവര്‍ തിരിച്ചുനല്‍കുന്നു. അടിസ്ഥാനപരമായി നന്ദി ഇല്ലാത്ത ഒരാളെ ന്യായീകരിച്ചതിന് ഞാന്‍ രാജ്യത്തോട് മാപ്പ് പറയുന്നു,' ബാനര്‍ജി പറഞ്ഞു. ഇന്നലെയാണ് ചീഫ് വിപ്പ് സ്ഥാനം ബാനര്‍ജി രാജി വെച്ചിരുന്നത്.  

ചീഫ് വിപ്പായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പാര്‍ട്ടി എംപി കക്കോലി ഘോഷ് ദസ്തിദാറിനെ മൊയ്ത്ര അഭിനന്ദിച്ചിരുന്നു. ഏതാനും മാസങ്ങളായി തൃണമൂലിനുള്ളില്‍ നിന്ന് പരസ്പരം പോരടിക്കുകയാണ് പ്രധാന നേതാക്കളായ ബാനര്‍ജിയും മൊയ്ത്രയും. ഒരു പോഡ്കാസ്റ്റിലെ മിസ് മൊയ്ത്രയുടെ പരാമര്‍ശങ്ങളാണ് ഏറ്റവും പുതിയ പ്രകോപനത്തിന് കാരണം. 'നിങ്ങള്‍ പന്നിയുമായി ഗുസ്തി പിടിക്കരുത്. കാരണം പന്നിക്ക് അത് ഇഷ്ടമാണ്, നിങ്ങള്‍ വൃത്തികെട്ടവരാകും. ഇന്ത്യയില്‍ സ്ത്രീവിരുദ്ധരും ലൈംഗികമായി നിരാശരും അധഃപതിച്ചവരും ഉണ്ട്, പാര്‍ലമെന്റില്‍ എല്ലാ പാര്‍ട്ടികളിലും അവരുടെ പ്രാതിനിധ്യമുണ്ട്.' എന്നായിരുന്നു പരാമര്‍ശം. 

vachakam
vachakam
vachakam

കോളേജ് ക്യാംപസില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിന് മാനഭംഗം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കുള്ളില്‍ പോലീസ് സ്‌റ്റേഷന്‍ തുടങ്ങാനാവുമോ എന്ന ബാനര്‍ജിയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് മഹുവ രംഗത്തെത്തി. തുടര്‍ന്ന് 65 കാരനായ ബിജെഡി നേതാവ് പിനാകി മിശ്രയുമായുള്ള മഹുവയുടെ വിവാഹത്തെ പരിഹസിച്ച് ബാനര്‍ജി രംഗത്തെത്തിയതോടെ ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam