ന്യൂഡെല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ 'മതേതരം', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തതാണെന്നും അത് നീക്കം ചെയ്യണമെന്നുമുള്ള ആര്‍എസ്എസ് നിലപാടിനോട് യോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര് അംബേദ്കറും ഒപ്പമുള്ളവരും എഴുതിയ യഥാര്‍ത്ഥ ഭരണഘടനയുടെ ഭാഗമല്ല ഈ വാക്കുകളെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ് ഭരണഘടനയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്ത വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നത്. 'മതേതരം', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകള്‍ 42ാം ഭേദഗതിയിലൂടെ ചേര്‍ത്തതാണെന്നും ഡോ. ബിആര്‍ അംബേദ്കറുടെ യഥാര്‍ത്ഥ ദര്‍ശനത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു.
'ഡോ. അംബേദ്കര്‍ ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനകളില്‍ ഒന്ന് നിര്‍മ്മിച്ചു. ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ ചിന്തയുടെ ഭാഗമല്ലായിരുന്നുവെങ്കില്‍, ഏത് തരത്തിലുള്ള ചിന്തയാണ് പിന്നീട് അവ ഉള്‍പ്പെടുത്താന്‍ കാരണമായത്? ഇത് ഡോ. അംബേദ്കറും കമ്മിറ്റിയിലെ മറ്റുള്ളവരും എഴുതിയ യഥാര്‍ത്ഥ ഭരണഘടനയുടെ ഭാഗമല്ലെന്ന് എല്ലാവര്ക്കും അറിയാം' ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ