ന്യൂഡെല്‍ഹി: ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ട്രംപ് നിശ്ചയിച്ച തീരിഫ് തിയതിക്ക് മോദി വഴങ്ങുമെന്ന് ഉറപ്പാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് എന്തും പറയാമെന്നും എന്നാല്‍ താരിഫ് തിയതി എത്തുന്നതോടെ മോദി വിനീതനായി ട്രംപിനെ വണങ്ങുമെന്നും രാഹുല്‍ പറഞ്ഞു. ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകള്‍ ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചാല്‍ മാത്രമേ യുഎസുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.
'പീയൂഷ് ഗോയലിന് വാചകമടിക്കാന്‍ കഴിയും. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, ട്രംപ് താരിഫ് സമയപരിധിക്ക് മോദി സൗമ്യമായി കീഴടങ്ങും,' രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26% തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് 90 ദിവസത്തേക്ക് താരിഫുകള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചു. ഇടക്കാല വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഇന്ത്യ 26% താരിഫ് നല്‍കേണ്ടി വരും. കാര്‍ഷിക മേഖലയില്‍ യുഎസിന്റെ ആവശ്യങ്ങള്‍ക്ക് ഇന്ത്യ വഴങ്ങാത്തതാണ് കരാര്‍ അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്