കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് (ജൂൺ 17) വൈകിട്ട് 6 മണിക്ക് അവസാനിക്കും.
പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗൺസ്മെൻ്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദർശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തൽ എന്നിവക്ക് വിലക്കുണ്ട്.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം.
ഈ സമയം അവസാനിച്ച ഉടൻ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ