പട്‌ന: ബിഹാര്‍ മദ്രസ വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കവെ തന്നെ തൊപ്പി ധരിപ്പിക്കാനുള്ള ശ്രമം തടഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തൊപ്പി ധരിപ്പിക്കാനുള്ള പാര്‍ട്ടി സഹപ്രവര്‍ത്തകനും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ മുഹമ്മദ് സമ ഖാന്റെ ശ്രമം തടഞ്ഞ നിതീഷ് തൊപ്പി വാങ്ങി അദ്ദേഹത്തെ തന്നെ ധരിപ്പിച്ചു. വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
12 വര്‍ഷം മുന്‍പ് സമാനമായ ഒരു പൊതുചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്നെ തൊപ്പി ധരിപ്പിക്കുന്നത് തടഞ്ഞിരുന്നു. ഇത് മുസ്ലീം സമൂഹത്തോടുള്ള അവഹേളനമാണെന്ന രൂക്ഷമായ വിമര്‍ശനവുമായാണ് മോദി പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്തിരുന്ന നിതീഷ് അന്ന് രംഗത്തെത്തിയത്. 2013 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഇന്ത്യയിലെ നേതാക്കള്‍ തൊപ്പിയും തിലകവും ധരിക്കണമെന്ന് നിതീഷ് ഊന്നിപ്പറഞ്ഞു. എന്നാല്‍ ഈ നിലപാടില്‍ നിന്ന് പിന്നോട്ടുപോയിരിക്കുകയാണ് ഇപ്പോള്‍ നിതീഷ്.
മലക്കം മറിച്ചിലുകളുടെ നേതാവ്
അടല്‍ ബിഹാരി വാജ്‌പേയിയുടെ എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന നിതീഷ്, മോദി നേതാവാകുന്നതിനോട് വിയോജിച്ചാണ് മുന്നണി വിട്ടത്. മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2002 ല്‍ ഗുജറാത്തില്‍ നടന്ന ഗോധ്ര കലാപമാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്. ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിതീഷ് 2015 ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. എന്നാല്‍ മോദി പ്രധാനമന്ത്രിയായി മൂന്ന് വര്‍ഷത്തിന് ശേഷം, 2017 ല്‍ നിതീഷ് എന്‍ഡിഎയിലേക്ക് മടങ്ങി.
2020ലെ ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം, 2022ല്‍ അദ്ദേഹം വീണ്ടും എന്‍ഡിഎ സഖ്യം വിട്ടു. ലാലുവിനും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായി. 2024ല്‍ തിരിച്ച് എന്‍ഡിഎയിലേക്ക്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന 2025ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി വിടാതെ പോരിനിറങ്ങിയിരിക്കുകയാണ് നിതീഷ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്