തിരുവനന്തപുരം: കെ പി സി സി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ലെന്ന് റിപ്പോർട്ടുകൾ.
കെ സുധാകരനെ മാറ്റുന്നതിൽ ഹൈക്കമാൻഡ് തീരുമാനം ഉണ്ടായേക്കുമെന്ന സൂചനക്കിടയിലാണ് പ്രഖ്യാപനം ഇന്നുണ്ടായേക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
അധ്യക്ഷ പദവിയിലേക്ക് ആര് എന്നതിൽ കൂടുതൽ ചർച്ച വേണ്ടി വരുമെന്ന് നേതാക്കൾ അറിയിച്ചതിനെത്തുടർന്നാണിത്.
കേരളത്തിൽ നിന്ന് മടങ്ങിയെത്തുന്ന കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയേയും, ഖർഗ യേയും വിവരം ധരിപ്പിക്കും. അതേസമയം സുധാകരൻ്റെ പരസ്യ പ്രസ്താവനയിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്നും സൂചനയുണ്ട്.
അനാരോഗ്യം പറഞ്ഞ് മൂലയ്ക്ക് ഇരുത്താൻ ശ്രമം ഉണ്ടെന്ന് കഴിഞ്ഞ ദിവസം സുധാകരൻ തുറന്നടിച്ചിരുന്നു. സുധാകരൻ പറഞ്ഞത് വലിയ ചർച്ചയായി മാറുകയും ചെയ്തു. സുധാകരന് പകരം ഉയർന്ന പേരുകളോടും പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്