ബെംഗളൂരു: കര്‍ണാടകയില്‍ തല്‍ക്കാലം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റില്ലെന്ന് ഹൈക്കമാന്റ്. കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും രാജ്യസഭാ എം പിയുമായ രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി .
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റുന്നത് സംബന്ധിച്ച ചോദ്യമുദിക്കുന്നില്ല എന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കമാന്റിന്റെ ശ്രദ്ധ ഭരണത്തിലാണ് എന്നും വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഡി കെ ശിവകുമാറിനായി ഒരു വിഭാഗം എം എല്‍ എമാര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റിലും മന്ത്രിസഭയിലും പ്രധാന മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഈ മുന്നണിയിലെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു ശിവകുമാറിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്