മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍.
'എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്നാല്‍ ഒരു സെന്റ് ഭൂമി പോലും വില്ക്കാന് കഴിയില്ല. മിച്ചഭൂമി കേസെന്ന് പറഞ്ഞ് അനങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം. പണത്തിന് വേണ്ടിയല്ല.
സമാധാനത്തിന് വേണ്ടിയാണ്. ഒറ്റപ്പെടുത്തരുത്. നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയാക്കാം. സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു', എന്നും പി വി അന്‍വര്‍ പറഞ്ഞു.
പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ അധികാരവും ഭരണത്തണലിനും അപ്പുറം വിയര്‍പ്പൊഴുക്കി സമ്പാദിച്ചതുകൂടി നഷ്ടപ്പെട്ടയാളാണ് താന്‍ എന്ന് പി വി അന്‍വര്‍ പറയുന്നു.
സോഷ്യല്‍മീഡിയ വഴിയാണ് അന്‍വര്‍ സംഭാവന അഭ്യര്‍ത്ഥിച്ചത്. പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങളും പേജില്‍ നല്‍കിയിട്ടുണ്ട്. പണം അയക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് അന്‍വര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ
കേരളം ബൂത്തിലേക്ക്: ഹാട്രിക് മോഹവുമായി ഇടതുപക്ഷം; അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; വിധി നിർണ്ണയിക്കാൻ
പാലക്കാട് 2026: 'വോട്ടിന് പണം'; ശോഭയും ബി.ജെ.പിയും വെട്ടിലാകുമ്പോൾ!