അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണ്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരുന്നതിനെതിരെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ വിജയ് കുമാര്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. പവന്‍ സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്നും വിനോദ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കണമെന്ന് തിങ്കളാഴ്ച സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വിജയ് കുമാര്‍ ആവശ്യപ്പെട്ടു.
സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും, പ്രൊമോട്ട് ചെയ്യുന്നതില്‍ നിന്നും, പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും ഉപമുഖ്യമന്ത്രിയെ വിലക്കണമെന്നും ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും വിജയ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തന്റെ പുതിയ ചിത്രമായ ഹരി ഹര വീര മല്ലുവിന്റെ നിര്‍മ്മാണത്തില്‍ നടന്‍ തന്റെ ഓഫീസ് ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ദുരുപയോഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ആരോപണം സംബന്ധിച്ച് സിബിഐ, എസിബി, പവന്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. കേസ് അടുത്ത ആഴ്ചത്തേക്ക് വാദം കേള്‍ക്കാന്‍ മാറ്റി.
ഒരേസമയം നടനായും രാഷ്ട്രീയക്കാരനായും പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വിജയ് അവകാശപ്പെട്ടു. 'ഇന്ന് പവന്‍ കല്യാണ്‍ ആന്ധ്രാ സര്‍ക്കാരിലെ മന്ത്രിയാണ്, അതിനര്‍ത്ഥം അദ്ദേഹം ഇരുപത്തിനാല് മണിക്കൂറും ഡ്യൂട്ടിയിലാണെന്നാണ്. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്യുന്ന ഏതൊരു മന്ത്രിയും തങ്ങള്‍ക്കുള്ള മറ്റ് ജോലികള്‍ ഉപേക്ഷിക്കുന്നു. ഒരിക്കല്‍ സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാല്‍, അദ്ദേഹത്തിന് എങ്ങനെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയും?' വിജയ് ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്