'പിണറായി വിജയന്‍ കമ്യൂണിസ്റ്റുകാരനില്‍ നിന്ന് ബൂര്‍ഷ്വാസിയിലേക്കുള്ള യാത്രയില്‍': വി.ഡി സതീശന്‍

DECEMBER 13, 2025, 3:50 PM

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാരനില്‍ നിന്ന് ബൂര്‍ഷ്വാസിയിലേക്കുള്ള യാത്രയിലാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയ പ്രീണനമായിരുന്നെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ കാണിച്ച വര്‍ഗീയതയാണ് അവരെ തോല്‍വിയിലേക്ക് നയിച്ചത്. തോറ്റിട്ടും സിപിഎം ജനങ്ങളോട് പെരുമാറുന്നത് അപമര്യാദയോടെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എല്ലാവര്‍ക്കും കൃത്യമായ ഉത്തരവാദിത്തം വീതിച്ചുനല്‍കിയിരുന്നു. ടീം യുഡിഎഫ് ഒത്തൊരുമിച്ചത് തന്നെയാണ് വിജയത്തിന്റെ പിന്നിലെ പ്രധാനഘടകം. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തങ്ങളുടെ കൂടെയില്ലാതിരുന്ന ഇടതുസഹയാത്രികര്‍ ഇത്തവണ തങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നാണ് കരുതുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുനമ്പം വിഷയം രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാനുള്ള ബിജെപി ശ്രമം സമുദായസംഘടനകളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് തങ്ങള്‍ പരിഹരിച്ചത്. സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സിപിഎമ്മും ബിജെപിയും ഏര്‍പ്പെടുമ്പോള്‍ എല്ലാവരെയും ചേര്‍ത്തുപിടിക്കുകയാണ് തങ്ങള്‍ ചെയ്തത്. മലബാറിലും മധ്യകേരളത്തിലും യുഡിഎഫ് തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആരുമായിട്ട് ചര്‍ച്ച നടത്തണമെന്നത് യുഡിഎഫിന്റെ തീരുമാനമാണ്. എന്തുതന്നെയായാലും നിലവിലുള്ള യുഡിഎഫിനേക്കാള്‍ ശക്തമായ യുഡിഎഫിനെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ കാണാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam