കോഴിക്കോട്: മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിലേക്ക് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറിനും ക്ഷണം.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കുന്നവരുടെ പട്ടികയിലുണ്ട്.
കോഴിക്കോട് തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിലാണ് പി വി അൻവർ പങ്കെടുക്കുന്നത്.
ജിസിസി - കെഎംസിസി തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയാണ് നാളെ പരിപാടി സംഘടിപ്പിക്കുന്നത്. നാളെ നടക്കുന്ന പരിപാടിയുമായി മുസ്ലിം ലീഗിന് ബന്ധമില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം വിശദീകരിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം നേതാക്കൾക്ക് നൽകിയിട്ടുണ്ടെന്നും ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ