കോഴിക്കോട്: പി.വി. അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചുവെന്ന് റിപ്പോർട്ട്.
എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചുമതലപ്പെടുത്തി.
ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
മുന്നണിയിൽ ഘടകകക്ഷിയാകാതെ ആർഎംപിയെ പോലെ അൻവറിനെ പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കാര്യവും യുഡിഎഫിന്റെ ആലോചനയിലുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുക്കവെയാണ് അൻവറിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച നിർണായക തീരുമാനം യുഡിഎഫ് കൈക്കൊള്ളുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്