വാഷിംഗ്ടണ്‍: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തെറ്റുകള്‍ ചെയ്‌തെന്ന് അംഗീകരിച്ച് രാഹുല്‍ ഗാന്ധി. ആ ആക്രമണങ്ങളില്‍ താന്‍ പങ്കെടുത്തില്ലെങ്കിലും, 'കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ ഇതുവരെ ചെയ്ത എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍' തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സില്‍ നടന്ന ചോദ്യോത്തര വേളയിലാണ് രാഹുലിന്റെ പ്രതികരണം.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷമുണ്ടായ കലാപത്തില്‍ കോണ്‍ഗ്രസിന്റെ പങ്കിനെക്കുറിച്ച് ഒരു സിഖ് വിദ്യാര്‍ത്ഥിയാണ് ചോദ്യമുന്നയിച്ചത്. 3,000-ത്തിലധികം സിഖുകാര്‍ കൊല്ലപ്പെട്ട കലാപത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കാളികളാണെന്ന് വിദ്യാര്‍ത്ഥി ആരോപിച്ചു.
'ബിജെപി എങ്ങനെയായിരിക്കുമെന്ന് നിങ്ങള്‍ സിഖുകാര്‍ക്കിടയില്‍ ഒരു ഭയം സൃഷ്ടിക്കുന്നു... കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുമ്പ് അനുവദിച്ചിട്ടില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം ഞങ്ങള്‍ ആഗ്രഹിക്കുന്നു,' ബിജെപി ഭരണത്തിന്‍ കീഴില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ മുന്‍ പരാമര്‍ശങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥി പറഞ്ഞു.
ആനന്ദ്പൂര്‍ സാഹിബ് പ്രമേയത്തെ കോണ്‍ഗ്രസ് വിഘടനവാദ പ്രകടന പത്രികയായി തെറ്റായി ചിത്രീകരിച്ചുവെന്നും സിഖ് സമൂഹവുമായി അനുരഞ്ജനത്തിലെത്താന്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും വിദ്യാര്‍ത്ഥി വിമര്‍ശിച്ചു. ഇനിയും നിരവധി സജ്ജന്‍ കുമാറുകള്‍ ശിക്ഷിക്കപ്പോടാതെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇരിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
1984 ലെ കലാപത്തെ അപലപിച്ച രാഹുല്‍ ഗാന്ധി, '80 കളില്‍ സംഭവിച്ചത് തെറ്റാണെന്ന് ഞാന്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഞാന്‍ പലതവണ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്. ഇന്ത്യയിലെ സിഖ് സമൂഹവുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്.' എന്ന് മറുപടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്