ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏതൊക്കെ നേതാക്കൾ മുന്നണി മാറുമെന്ന് പറയാനാകാത്ത അവസ്ഥയാണ്.
ഈ സമയത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു വാർത്തയാണ് ഷാനി മോൾ ഉസ്മാൻ മുന്നണി മാറുന്നുവെന്ന്.
ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്. കോൺഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്.
ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെ തുടർന്ന് കോൺഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളിൽ പറയുന്നത്.
എന്നാൽ കോൺഗ്രസ് പാർട്ടി വിടുന്നതായിട്ടുള്ള സാമൂഹിക മാധ്യമ പ്രചാരണം ഷാനിമോൾ ഉസ്മാൻ നിഷേധിച്ചു .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ
കേരളം ബൂത്തിലേക്ക്: ഹാട്രിക് മോഹവുമായി ഇടതുപക്ഷം; അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; വിധി നിർണ്ണയിക്കാൻ
പാലക്കാട് 2026: 'വോട്ടിന് പണം'; ശോഭയും ബി.ജെ.പിയും വെട്ടിലാകുമ്പോൾ!
കേരളം 2026: വിധിദിനത്തിന് മുൻപുള്ള നിശബ്ദ യുദ്ധം; അടിയൊഴുക്കുകൾ ആർക്കൊപ്പം?