നിലമ്പൂർ: ആർഎസ്എസുമായി അടിയന്തരാവസ്ഥക്കാലത്ത് സഹകരിച്ചിട്ടുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ തുറന്നുപറച്ചിലിൽ വ്യക്തത വരുത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്.
എം സ്വരാജിന്റെ വിശദീകരണം ഇങ്ങനെ
'ആർഎസ്എസുമായല്ല ജനതാ പാർട്ടിയുമായാണ് അന്ന് ഇടതു പക്ഷം സഹകരിച്ചത്. പിന്നീട് ആർഎസ്എസ് ജനത പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കുന്നു എന്ന വിമർശനം ഉണ്ടായി.
1984 ലെ ഉപതിരഞ്ഞെടുപ്പിൽ ആർഎസ്എസ് നിയന്ത്രണത്തിൽ ഉള്ള ജനതാ പാർട്ടിയുടെ വോട്ട് സ്വീകരിക്കുമെന്ന് വന്നപ്പോൾ പലയിടങ്ങളിൽ നിന്നും ചോദ്യമുയർന്നിരുന്നു.
അന്ന് ഇഎംഎസാണ് ആർഎസ്എസ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചത്. ആ ഉപതിരഞ്ഞെടുപ്പിൽ നാലിടത്തും ഇടതുപക്ഷം ജയിച്ചു. പിന്നീട് ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസാണ്. ഓ രാജഗോപാൽ കാസർക്കോട് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ചു. ഇഎംഎസ് ഗവൺമെന്റിനെ പുറത്താക്കാനുള്ള സമരത്തിലും അന്ന് ആർഎസ്എസ് പിന്തുണ നൽകി.
പട്ടാമ്പിയിൽ ഇഎംഎസ്സിനെ തോൽപ്പിക്കാൻ ആർഎസ്എസ്-കോൺഗ്രസ് പൊതു സ്ഥാനാർത്ഥിയെ നിർത്തിയത്. ഇതെല്ലാം ചരിത്രമാണ്. അത് ആർക്കും ഖണ്ഡിക്കാനാവില്ല.' എം സ്വരാജ് വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ