ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ.
തീരുമാനിക്കേണ്ടത് പാര്‍ട്ടി കേന്ദ്രനേതൃത്വമാണെന്നും കുറെക്കാലമായി പ്രവര്‍ത്തിക്കുന്നത് കഴക്കൂട്ടത്താണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ബിജെപി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ താന്‍ മത്സരിക്കുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്.
ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും മുന്‍പാണ് രാജീവ് ചന്ദ്രശേഖര്‍ സ്വന്തം നിലക്ക് പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് മുരളീധരനും സ്വന്തം നിലയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചത്.
തിരഞ്ഞെടുപ്പ് തോറ്റപ്പോഴാണോ എൽഡിഎഫ് സർക്കാരിന് ഭക്തരുടെ വികാരം മനസ്സിലായതെന്ന് മുരളീധരൻ ചോദിച്ചു. ശബരിമല ഭക്തരുടെ വികാരം ഏറ്റവുമധികം വ്രണപ്പെടുത്തിയത് പിണറായി സർക്കാരാണ്. ആചാരലംഘനത്തിന് കൂട്ടുനിന്നവർ പാരഡിഗാനത്തിന്റെപേരിൽ വിശ്വാസസംരക്ഷണമെന്ന് പറഞ്ഞ് ഇറങ്ങുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
