കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. സന്തോഷവാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.
‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന ചിത്രത്തിന്റെ സംവിധായകനായ ശ്യാമിൻ ഗിരീഷ് ആണ് വരൻ. സംഗീത് പ്രതാപ്, ഷറഫുദ്ധീൻ, അഖില ഭാർഗവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നിലീനും അഭിനയിക്കുന്നുണ്ട്. കൂടാതെ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിലീൻ സാന്ദ്ര തന്നെയാണ്.
“2017-ൽ ദൈവം എനിക്കായി എന്റെ ആളെ അയച്ചു. ഒരു കാമുകനായി അല്ല, എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വർഷങ്ങൾക്കിപ്പുറം, അന്ന് സുഹൃത്തായി നിന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ തയ്യാറെടുക്കുന്നു. ഞാൻ വെറുതെ വിവാഹിതയാകുന്നത് അല്ല… വർഷങ്ങൾക്ക് മുൻപ് ദൈവം എനിക്കായി അയച്ചുതന്ന വലിയ അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്” എന്നാണ് വിവാഹവാർത്ത പങ്കുവെച്ചുകൊണ്ട് നിലീൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിലീൻ സാന്ദ്രയുടെ കുറിപ്പിന് പിന്നാലെ നിരവധി ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി രംഗത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം