നടി പാർവതി മിൽട്ടൺ അമ്മയാകുന്നു. തന്റെ മുപ്പത്തിയേഴാം വയസിൽ ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് പാർവതിയും കുടുംബവും.
#SummerEditorial #DreamyVibes #MaternityMuse #PregnancyGlow തുടങ്ങിയ ഹാഷ് ടാഗുകളോടെ ആണ് ബേബി ബമ്പിന്റെ ചിത്രങ്ങൾ പാർവതി പങ്കുവച്ചത്.
2012 ൽ ആണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഷംസു ലലാനിയെ വിവാഹം കഴിക്കുന്നത്. അമേരിക്കയിലാണ് താമസം.
എമെറിവില്ലെ ഹൈസ്കൂളിൽ പഠിച്ച പാർവതി കാലിഫോർണിയയിലെ ബെർക്ക്ലിയിലുള്ള വിസ്റ്റ കമ്മ്യൂണിറ്റി കോളേജിൽ നിന്നുമാണ് വിദ്യാഭ്യാസം നേടിയത് .
2004-ൽ മിസ് ടീൻ ഇന്ത്യ ബേ ഏരിയ മത്സരം, 2005-ൽ മിസ് ഇന്ത്യ ലെ വിസേജ് യുഎസ്എ മത്സരം തുടങ്ങി നിരവധി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തു.
മോഡലിംഗിൽ നിന്നും സിനിമാ ലോകത്തേക്ക് എത്തിയ പാർവതി . 2005 ൽ വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തുടക്കം കുറിച്ചത്. ആ സിനിമ മികച്ച വിജയം നേടി. മലയാളത്തിൽ ഹലോ ഫ്ലാഷ് എന്ന മലയാള ചിത്രത്തിൽ അതിഥി വേഷത്തിലും താരം എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം
എന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു: അനാർക്കലി മരിക്കാർ