നടി സുരഭി സന്തോഷ് വിവാഹിതയായി. ഗായകൻ പ്രണവ് ചന്ദ്രനാണ് താരത്തിന്റെ വരൻ. സരിഗമ ലേബലിലെ ആർടിസ്റ്റാണ് പ്രണവ്. പയ്യന്നൂർ സ്വദേശിയായ പ്രണവ് മുംബൈയിലാണ് വളർന്നത്.
കോവളത്തുവച്ചായിരുന്നു താരങ്ങളുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹചിത്രം സുരഭി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ സുരഭി അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്. 2011 ല്‍ കന്നട ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായ 'കുട്ടനാടൻ മാർപ്പാപ്പ'യായിരുന്നു ആദ്യ മലയാള ചിത്രം. സെക്കന്റ് ഹാഫ്, ഹാപ്പി സർദാർ, മൈ ഗ്രേറ്റ്ഗ്രാന്റ് ഫാദർ, പദ്മ തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം