എ ആര് റഹ്മാന്റെ വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയുടെ വിവാഹമോചനവും ചര്‍ച്ചയായിരുന്നു.
എആർ റഹ്മാന്റെ വിവാഹമോചനത്തിന് പിന്നിൽ മോഹിനി ഡേയാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഇപ്പോഴിതാ ഈ ചർച്ചകളിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് സൈറാ ബാനുവിന്റെ അഭിഭാഷകയായ വന്ദന ഷാ.
റഹ്മാന്- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് വന്ദന ഷാ പറഞ്ഞു.
കൂടാതെ, സൈറയുടേതും റഹ്മാന്റേതും സ്വന്തമായുള്ള തീരുമാനമായിരുന്നുവെന്നും, മാന്യമായാണ് ഈ ബന്ധം അവസാനിപ്പിച്ചതെന്നും റഹ്മാനും സൈറയും പരസ്പരം പിന്തുണ തുടരുമെന്നും അഡ്വ. വന്ദന ഷാ വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലിനോടായിരുന്നു വന്ദന ഷായുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം
എന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു: അനാർക്കലി മരിക്കാർ