ചെന്നൈ: തമിഴ് നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജയ്ക്കെതിരെ പരാതി. ജ്ഞാനവേലിൻ്റെ വീട്ടിലെ ജോലിക്കാരിയായിരുന്ന ലക്ഷ്മിയുടെ മകളാണ് നിർമ്മാതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ചെന്നൈ ടി നഗറിലെ വസതിയിൽ നിന്ന് ഭാര്യ നേഹയുടെ സ്വർണാഭരണങ്ങൾ കാണാതായതിനെ തുടർന്ന് ജീവനക്കാരിയായ ലക്ഷ്മിക്കെതിരെ കെ ഇ ജ്ഞാനവേൽ രാജ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ലക്ഷ്മിയെ ചോദ്യം ചെയ്തു. ആഭരണം മോഷ്ടിച്ചിട്ടില്ലെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജാകാന്‍ പോലീസ് ലക്ഷ്മിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ആരോപണങ്ങളില്‍ മനംനൊന്ത ലക്ഷ്മി അരളി കുരു കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
നിലവില്‍ ചെന്നൈ റായപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ലക്ഷ്മി. തുടര്‍ന്നാണ് ലക്ഷ്മിയുടെ മകള്‍ കെ ഇ ജ്ഞാനവേല്‍ രാജയ്ക്കെതിരെ പോലീസിനെ സമീപിച്ചത്. നടന് സൂര്യയുടെ ബന്ധുകൂടിയാണ് കെ ഇ ജ്ഞാനവേല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം