ആരാധകർ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് കങ്കുവ. ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും. സിരുത്തെ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ 'യോലോ' എന്ന ഗാനം പുറത്തെത്തിയിരുന്നു. എന്നാൽ ഗാനത്തിലെ ചില രംഗങ്ങള്‍ പരിഷ്കരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ് ഇപ്പോൾ.
റിലീസിന് മുന്നോടിയായി സൂര്യയും ബോളിവുഡ് നടി ദിഷ പഠാനിയും ഭാഗമായ ഗാനത്തിന് നിർണ്ണായകമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സെൻസര്‍ ബോർഡിന്റെ ആവശ്യം. ഗാനരംഗങ്ങളില്‍ അമിത ശരീര പ്രദർശനമുണ്ടെന്നും ആ രംഗങ്ങള്‍ നീക്കം ചെയ്യുകയോ സി ബി എഫ് സി അംഗങ്ങളുടെ നിർദേശങ്ങള്‍ക്ക് അനുസരിച്ച് പരിഷ്കരിക്കുകയോ വേണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വിവേകയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്ഷൻ സിനിമാണ് കങ്കുവ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിജയ്യുടെ ‘ജനനായകൻ’ ഓൺലൈനിൽ; ഇൻട്രോയും ക്ലൈമാക്സ് രംഗങ്ങളും പുറത്ത്, സിനിമ മേഖലയിൽ ആശങ്ക
'ജനക്കൂട്ടം ഒന്നടങ്കം കൂവിവിളിച്ചു, എല്ലാം നിശ്ചലമായത് പോലെ തോന്നി'; പാർവതി തിരുവോത്ത്
മെലാനിയയുടെ 'ജാക്കറ്റ്' വിവാദം വീണ്ടും ഉയർത്തി മെറിൽ സ്ട്രീപ്പ്; ഫാഷൻ വെറും സൗന്ദര്യമല്ലെന്ന്
സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒന്നിക്കുന്നുവോ?