പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിൻ (30) അന്തരിച്ചു. ഓവേറിയൻ കാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.
രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സാണ് സുരഭിയ്ക്കുള്ളത്. സുരഭിയുടെ മരണവിവരം കുടുംബാംഗങ്ങൾ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ഏപ്രിൽ 18നാണ് സുരഭി മരിച്ചത്. സുരഭിയുടെ സംസ്കാരം ഏപ്രിൽ 19ന് ഗാസിയാബാദിൽ നടത്തിയതായും കുടുംബം അറിയിച്ചു. 27–ാം വയസ്സിലാണ് സുരഭിക്ക് ആദ്യം കാൻസർ സ്ഥിരീകരിക്കുന്നത്.
തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം 149 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നതായും വലിയ വേദനയുണ്ടായിരുന്നതായും സുരഭി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിജയ്യുടെ ‘ജനനായകൻ’ ഓൺലൈനിൽ; ഇൻട്രോയും ക്ലൈമാക്സ് രംഗങ്ങളും പുറത്ത്, സിനിമ മേഖലയിൽ ആശങ്ക
'ജനക്കൂട്ടം ഒന്നടങ്കം കൂവിവിളിച്ചു, എല്ലാം നിശ്ചലമായത് പോലെ തോന്നി'; പാർവതി തിരുവോത്ത്
മെലാനിയയുടെ 'ജാക്കറ്റ്' വിവാദം വീണ്ടും ഉയർത്തി മെറിൽ സ്ട്രീപ്പ്; ഫാഷൻ വെറും സൗന്ദര്യമല്ലെന്ന്
സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒന്നിക്കുന്നുവോ?