ചെന്നൈ: ലൈംഗികാതിക്രമം നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് സിനിമയിൽ നിന്ന് വിലക്കാൻ തമിഴ് താരങ്ങളുടെ സംഘടനയായ നടികർ സംഘം തീരുമാനിച്ചു.
ഈ നിർദേശങ്ങളും തീരുമാനങ്ങളും ഉൾപ്പെടുത്തി നടികർ സംഘം പ്രമേയം പാസാക്കി. മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ ചൂണ്ടിക്കാണിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.
ചെന്നൈയിൽ നടന്ന നടികർ സംഘത്തിൻ്റെയും ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റിയുടെയും (ജിഎസ്ഐസിസി) നിർണായക യോഗത്തിലാണ് തീരുമാനം.
ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനും ദുർബലരായ ആളുകൾക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പ്രമേയങ്ങൾ യോഗം പാസാക്കി.
പരാതി അന്വേഷണത്തിനു ശേഷം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ സിനിമാ മേഖലയില്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കണമെന്നതാണ് സമിതി പാസാക്കിയ പ്രമേയങ്ങളില്‍ പ്രധാനം. ഈ ശുപാർശ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൈമാറും. പരാതിയുമായി രംഗത്തെത്തുന്നവർക്ക് നിയമസഹായം നല്‍കുമെന്ന് കമ്മിറ്റി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം