"ഇന്ത്യയിലെ എക്കാലത്തെയും വലിയ സംവിധായകൻ" ആണ് എസ്എസ് രാജമൗലി. അദ്ദേഹം സംവിധാനം ചെയ്ത ആർആർആർ ഇന്ത്യയിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി എന്നത് മാത്രമല്ല, ഓസ്കാറിലും അംഗീകാരങ്ങൾ വാരിക്കൂട്ടി ആഗോള തലത്തിൽ തന്നെ പ്രശസ്തമായ സിനിമയാണ്.
അതിന് മുമ്പ് റിലീസ് ആയ ബാഹുബലിയും സിനിമാലോകത്ത് റെക്കോർഡ് ഹിറ്റാണ്. തനിക്ക് കൂടുതൽ കരുത്തന്മാരായ വില്ലന്മാരെയാണ് ഏറെ ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലി .
' നമ്മളെല്ലാം ചെറുപ്പത്തിൽ, പാണ്ഡവർ നല്ലവരാണെന്നും കൗരവർ മോശക്കാരാണെന്നും പുസ്തകങ്ങളിൽ വായിച്ചിരുന്നു. അതുപോലെ, രാവണനെ പറ്റിയും വായിച്ചു .
എനിക്ക് വളരെ ശക്തരായ വില്ലന്മാരെയാണ് ഇഷ്ടം. രാവണന്റെ കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നായകന് പരാജയപ്പെടുത്താൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളായിരിക്കണം വില്ലൻ.' - രാജമൗലി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം