മുതിർന്ന നടി കവിയൂർ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം ആണെന്നാണ് റിപ്പോർട്ടുകൾ.
വടക്കൻ പറവൂരിലെ കരിമാളൂരിൽ ആണ് കവിയൂർ പൊന്നമ്മയുടെ താമസം. പ്രായമായതിനെ തുടർന്ന് സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് കവിയൂർ പൊന്നമ്മ.
ഇന്ന് രാവിലെയോടെ ആരോഗ്യനില വളരെ മോശമായി. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരം അറിഞ്ഞ് സിനിമാ പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ഇളയ സഹോദരനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മയുടെ താമസം. ഏക മകൾ ബിന്ദു വിദേശത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം